photo
കുണ്ടറ ഇളമ്പള്ളൂരിൽ ദേശീയപാതയിലേക്ക് വീണ മരം

കുണ്ടറ: കൊല്ലം - തിരുമംഗലം ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിനുമുകളിലേക്ക് മരം കടപുഴകിവീണ് ഒരാൾക്ക് പരിക്ക്. ശാസ്താംകോട്ട കാരാളിമുക്ക് സ്വദേശി സുരേന്ദ്രൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഇളമ്പള്ളൂ‌ർ ക്ഷേത്രത്തിന് സമീപത്തെ കൂറ്റൻ ഇലവ് മരമാണ് റോഡിലേക്ക് വീണത്. സുരേന്ദ്രൻ പിള്ളയുടെ ഫോർഡ് ഫിഗോ കാർ പൂർണമായും തകർന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കാർ വെട്ടിപ്പൊളിച്ച് സുരേന്ദ്രൻ പിള്ളയെ പുറത്തെടുത്തത്. റോഡ് ഗതാഗതം പൂ‌‌ർണമായും തടസപ്പെട്ടിരുന്നു. പിന്നീട് മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.