കരുനാഗപ്പള്ളി : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കെ. എസ്. ആർ. ടി സി ജീവനക്കാർ ധർണസംഘടിപ്പിച്ചു. കെ എസ് ആർ ടി ഇ എ (സി ഐ ടി യു ) യുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന സമരം സി .ഐ .ടി .യു ജില്ലാ ജോയിൻ്റ് സെക്രട്ടറി പി .ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കുന്നതിനായി കരുനാഗപ്പള്ളി യൂണിറ്റിൽ സമാഹരിച്ച ഒന്നാംഘട്ട തുക ചടങ്ങിൽ വെച്ച് പി .ആർ.വസന്തന് കൈമാറി.വി. ജയദാസ് അദ്ധ്യക്ഷനായി.ഷാജി, എ അനിരുദ്ധൻ, ജി. ആർ. ഷീന,രഞ്ജിത്ത്,പ്രവീൺബാബു, സി .ജി .വിനോദ് എന്നിവർ സംസാരിച്ചു.