c

കൊല്ലം : കെ.എസ്.ആർ.ടി.സി ബസുകളിൽ അമിത ചാർജ് ഈടാക്കുന്നതായി കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കൊവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരും അവശ്യ സർവീസ് മേഖലയിലെ ഉദ്യോഗസ്ഥരും അത്യാവശ്യ യാത്രക്കാരും കെ.എസ്.ആർ.ടി.സി ബസുകളിലാണ് യാത്ര ചെയ്യുന്നത്. ബസുകളിൽ ടിക്കറ്റ് കൊള്ള നടക്കുന്നുണ്ടെന്ന പരാതി വ്യാപകമാണെന്നും ഗതാഗതമന്ത്രിയും ട്രാൻസ്പോർട്ട് കമ്മിഷണറും വിഷയത്തിൽ ഇടപെടണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.