പത്തനാപുരം : എക്സൈസ് റേഞ്ച് ഓഫീസും പുന്നല മോഡൽ ഫോറസ്റ്റ് ഓഫീസും സംയുക്തമായി പാടം വാണിയംപാറ വനമേഖലയിൽ നടത്തിയ റെയ്‌ഡിൽ 505 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ്, ഫോറസ്റ്റ് അധികൃതർ അറിയിച്ചു. പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നിസാം എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ വി. സുനിൽ കുമാർ, വിജയകൃഷ്‌ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വിഷ്ണു, പി.എസ്. സൂരജ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പൂജ പ്രസന്നൻ, സംഗീത, അർച്ചനരാജ്, സൗമ്യ എസ് നായർ എന്നിവർ പങ്കെടുത്തു.