കൊല്ലം: മാസിന്റെ നേതൃത്വത്തിൽ കലാകാരന്മാരെ ആദരിച്ചു. തുടർന്ന് സാമ്പത്തിക സഹായവും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ വിതരണോദ്ഘാടനം നിർവഹിച്ചു. എക്സ്. ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. റഷീദ്, പു.ക.സ ദക്ഷിണമേഖലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ, സബീബുള്ള എന്നിവർ സംസാരിച്ചു. കൊവിഡ് മൂലം മരണപ്പെട്ട സ്ത്രീയുടെ സംസ്കാരം നടത്താൻ മുന്നിട്ടിറങ്ങിയ യുവാക്കളായ ആദിത്യ, ശരണ്യ, നീനു ഹരിലാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.