തൊ​ടി​യൂർ: നീ​ണ്ട ഇ​ട​വേ​ള​യ്​ക്ക് ശേ​ഷം ഇ​ന്ന​ലെ തു​റ​ന്ന് പ്ര​വർ​ത്ത​നം ആ​രം​ഭി​ച്ച ക​ല്ലേ​ലി​ഭാ​ഗ​ത്തെ ബെ​വ്‌​കോ ഔ​ട്ട്ലെ​റ്റി​ലേക്ക് അ​തി​രാ​വി​ലെ മു​തൽ ആൾ​ക്കാർ ഒ​ഴു​കി​യെ​ത്തി. മ​ദ്യം വാ​ങ്ങാൻ എ​ത്തു​ന്ന​വ​രു​ടെ വൻ​തി​ര​ക്ക് മുൻ​കൂ​ട്ടി ക​ണ്ട് വ​ലി​യൊ​രു പൊ​ലീ​സ് സം​ഘം ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. രാ​വി​ലെ 9 മു​തൽ വൈ​കി​ട്ട് 7വ​രെ​യാ​യി​രു​ന്നു മ​ദ്യ വിൽ​പ്പ​ന. 7 മ​ണി​ക്ക് ശേ​ഷ​വും ആ​ളു​കൾ എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ആൾ​ക്കാ​രെ നി​യ​ന്ത്രി​ക്കാൻ പൊ​ലീ​സ് ന​ന്നേ​ പാ​ടു​പെ​ട്ടു. അ​നാ​വ​ശ്യ​മാ​യി പ​രി​സ​ര​ത്ത് ത​ങ്ങു​വാൻ ഒ​രാ​ളെ​പ്പോ​ലും പൊ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ല.