കൊല്ലം: കണ്ടച്ചിറ, മങ്ങാട് ഭാഗങ്ങളിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും വിരമിച്ചവരും ഉൾപ്പെടുന്ന നന്മ വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സാനിറ്റൈസിംഗ് മെഷീൻ വാങ്ങി നൽകി. കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വീടുകൾ ശുചീകരിക്കുന്നതിനായാണ് മെഷീൻ നൽകിയത്. ഡിവിഷൻ കൗൺസിലർമാരായ ടി.ജി. ഗിരീഷ്, ആശ ബിജു എന്നിവർ ഏറ്റുവാങ്ങി. കൂട്ടായ്മ പ്രതിനിധികളായ ജെ. ടൈറ്റസ്, ജി. ജോയ്, കെ.എസ്. സുനിൽ, ബീന മധു, ഷാലി, ലിയോൺസ്, ഡോണി, ഷുക്കൂർ, രതീഷ് എന്നിവർ പങ്കെടുത്തു.