ചാത്തന്നൂർ: ചാത്തന്നൂർ പി. രവീന്ദ്രൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ജൂലായി 7 വരെ വായന പക്ഷാചരണം നടത്തും. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന പി.എൻ. പണിക്കർ അനുസ്മരണം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്യും. ഹാന്റക്സ് വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് എച്ച്. ഹരീഷ്, ഗ്രന്ഥശാലാ പ്രസിഡന്റ് കെ.ആർ. ഹരീഷ്, സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും.