കൊല്ലം: മംഗളോദയം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം, വനിതാവേദി, ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 19ന് വൈകിട്ട് 5ന് വായനാദിനാചരണം ഒാൺലൈനായി നടത്തുമെന്ന് ഗ്രന്ഥശാലാ സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള അറിയിച്ചു. 6 മണിക്ക് ഗ്രന്ഥശാലാ പ്രസിഡന്റ് ബി. ഒാമനക്കുട്ടന്റെ അദ്ധ്യക്ഷതയിൽ പി.എൻ. പണിക്കർ അനുസ്മരണം സംഘടിപ്പിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. ഈ മാസം 19 മുതൽ അടുത്ത മാസം 7 വരെയാണ് വായനാപക്ഷാചരണം. മുല്ലക്കര രത്നാകരന്റെ മഹാഭാരതത്തിലൂടെ എന്ന ഗ്രന്ഥത്തെപ്പറ്റി പുസ്തകച്ചർച്ച നടത്തും.