ചാത്തന്നൂർ: ''നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ'' എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ ചാത്തന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പി. അനന്തു വിതരണോദ്ഘാടനം നിർവഹിച്ചു. പഠനോപകരണങ്ങളുമായെത്തിയ പഠനവണ്ടിയുടെ ഫ്ലാഗ് ഓഫ് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു നിർവഹിച്ചു. എസ്.എഫ്.ഐ ചാത്തന്നൂർ ലോക്കൽ കമ്മറ്റി വൈസ് പ്രസിഡന്റ് അതുൽമുരളി അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനീത്, നിരഞ്ജന, അപർണ, ഏരിയാസെക്രട്ടറി അനന്ദു, ലോക്കൽകമ്മിറ്റി സെക്രട്ടറി മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമുള്ള അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി പുസ്തകങ്ങൾ, പേന, പെൻസിൽ, മാസ്ക് ഉൾപ്പെടെയുള്ള പഠനോപകരണ കിറ്റാണ് എത്തിച്ച് നൽകുന്നത്.