പന്മന സൗത്ത്: സർക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി പന്മന സൗത്ത് ഏരിയയിൽ ഇടപ്പള്ളികോട്ട വാട്ടർ അതോറിറ്റിയുടെ മുൻപിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു . പന്മന വില്ലേജ് ഓഫീസിന് മുന്നിൽ ഏരിയ പ്രസിഡന്റ് സാബു ഉദ്ഘാടനം ചെയ്തു, ടൈറ്റാനിയം ജംഗ്ഷന് മുൻപിൽ കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അശോകൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് മുന്നിൽ ഏരിയ ജനറൽ സെക്രട്ടറി രമേശ് ഉദ്ഘാടനം ചെയ്തു. പുത്തൻചന്ത ജംഗ്ഷനിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ശങ്കരമംഗലം മണ്ഡലം കമ്മിറ്റി അംഗം ഹരികുമാർ ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളിലായി ബാഹീഷൻ,മധു, ലാലി, ഹരീഷ്, രാജേഷ്, മനോജ്, ജയൻ, ജോയൻ, അജയൻ, ബിനു, അഭിലാഷ്, രഞ്ജിത്, നന്ദൻ, ഉണ്ണികൃഷ്ണപിള്ള, ഗോബൻ, രാജേന്ദ്രൻ, സുമേഷ്, രാജു, ബിജു, അതുൽ, വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു.