കൊല്ലം: മുതിർന്ന സംഗീത പ്രേമികളുടെ സംഘടനയായ സൗണ്ട് ഒഫ് എൽഡേഴ്സിന്റെ സ്ഥാപക പ്രസിഡന്റ് അന്തരിച്ച എസ്. രാജേന്ദ്രദാസിനെ അനുസ്മരിച്ചു. ഓൺലൈനായി ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ആക്ടിംഗ് പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാർക്കിലൂയിസ്, രാമദാസൻ, രാമചന്ദ്രൻ നായർ, സി. വിമൽ കുമാർ, രാജീവ് വിശ്വംഭരൻ, ഡോ. രാജേന്ദ്രൻ, ഷൈലജ മോഹൻ, അഡ്വ. സുന്ദരേശൻ, ഡോ. സുഷ, പി. രാജീവ്, ജയമോഹനൻപിള്ള, ശശിധരൻ പിള്ള, സോമരാജകുറുപ്പ്, ഗോപിനാഥ് പാമ്പാട്ടിയിൽ, പി.എ. സത്യൻ, ജോബ് എഡ്മണ്ട്, പ്രൊഫ. ഗോപകുമാർ, നിർമ്മല കുമാരി, കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.