കൊല്ലം : സി.പി.ഐ വേലങ്കോണം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൊറ്റങ്കര പഞ്ചായത്ത് 3-ാം വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും നിർദ്ധന കുടംബങ്ങൾക്കും ഭക്ഷ്യ, പച്ചകറി കിറ്റുകൾ വിതരണം ചെയ്തു.
കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എൽ. സരിത വിതരണോദ്‌ഘാടനം നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള, അസി. സെക്രട്ടറി എൻ. ശശിധരൻ, മറ്റ് ബ്രാഞ്ച് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.