ഓടനാവട്ടം : ഓൺലൈൻ പഠന സൗകര്യമില്ലാതെ കുരുന്നുകൾ വലയുന്നു. വളരെ പുരാതനമായ ഓടനാവട്ടം എൽ .എം എൽ. എൽ. പി .എസിലെ പത്തോളം വരുന്ന വിദ്യാർത്ഥികളാണ് പഠനത്തിന് സ്മാർട്ട്‌ ഫോൺ ഇല്ലാതെ വിഷമിക്കുന്നത്. വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികളാണ് ഇവിടെ പഠനത്തിനെത്തുന്നത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട രക്ഷിതാക്കൾ സ്മാർട്ട് ഫോണിന് പണം കണ്ടെത്താനാവാത്ത സ്ഥിതിയിലാണ്. അദ്ധ്യാപകരും മാനേജ്മെന്റും കഴിയുന്ന സഹായങ്ങൾ നൽകുന്നുണ്ടെങ്കിലും പത്തോളം സ്മാർട്ട്‌ ഫോണുകൾക്കായി സന്മനസുകളുടെ സഹായം കൂടി അഭ്യർത്ഥിക്കുകയാണ് പ്രഥമാദ്ധ്യാപിക. ഫോൺ: 9562049121.