ഓടനാവട്ടം: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ആർ. എസ് .പി വെളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുത്തിയിറ പെട്രോൾ പമ്പ് പടിക്കൽ ധർണ നടത്തി. ഹരീന്ദ്രൻ കളപ്പിലയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ ജില്ലാ എക്സിക്യൂട്ടീവ് അംഗം വെളിയം ഉദയകുമാർ ഉദ്‌ഘാടനം ചെയ്തു. എൽ .സി സെക്രട്ടറി എം .എസ്. ബിജു, ഷാജി ഇലഞ്ഞിവിള, രാഗേഷ് ചൂരക്കോട് തുടങ്ങിയവർ സംസാരിച്ചു.