കൊല്ലം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി ആനന്ദവല്ലീശ്വരത്ത് നടത്തിയ സത്യഗ്രഹം സംസ്ഥാന സമിതി അംഗം എം. സുനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എസ്. ദിനേശ് കുമാർ, മണ്ഡലം ഭാരവാഹികളായ സുരാജ്, ദേവദാസ്, ഗിരീഷ് മങ്ങാട്, അജിത് അമ്മച്ചിവീട്, എം.എസ്. ലാൽ, സുരേഷ് കുമാർ, കൃഷ്ണ കുമാർ, സന്തോഷ്‌, ചെറുപുഷ്പം എന്നിവർ സംസാരിച്ചു.