aisf

കൊല്ലം: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന എ.ഐ.എസ്.എഫിന്റെ 'നിറവ് 2021' കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം പത്തനാപുരം കുരിയോട്ട് മലയിലെ പട്ടിക വർഗ കോളനിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ നിർവഹിച്ചു. ഊരിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണങ്ങൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സാം.കെ. ഡാനിയേൽ ഊര് മൂപ്പൻ എസക്കിക്ക് കൈമാറി. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനന്തു.എസ് പോച്ചയിൽ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി വി.ബി. ഗൗരി സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എസ്. വേണുഗോപാൽ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ. അധിൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീൻ എന്നിവർ പങ്കെടുത്തു.