കൊല്ലം: ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഐ.എം.എ ജില്ലാ കമ്മിറ്റി ഓൺലൈനിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. ബിജു.ബി. നെൽസൺ അദ്ധ്യക്ഷനായി.
എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. മുകേഷ്, ഡോ. സുജിത്ത് വിജയൻപിള്ള, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, മുൻ എം.എൻ.എ പി. ഐഷാ പോറ്റി, മേയർ പ്രസന്ന ഏണസ്റ്റ്, ഐ.എം.എ സംസ്ഥാന ഭാരവാഹികൾ, പൊലീസ് ഉദ്യോഗസ്ഥർ, സാംസ്‌കാരിക നായകർ, നടി അപർണ ഗോപിനാഥ്, എൻ.എസ് ആശുപത്രി സെക്രട്ടറി പി. ഷിബു, കൺവീനർ ഡോ. സിനി പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു.