ഓച്ചിറ: പായിക്കുഴി സൗഹൃദം സാംസാരിക വേദിയുടെ നേതൃത്വത്തിൽ കരനെൽ കൃഷി വിത്ത് വിതയ്ക്കൽ ചടങ്ങ് മനുഷ്യാവകാശ നീതി ഫാറം താലൂക്ക് പ്രസിഡന്റ് മെഹർ ഖാൻ ചേനല്ലൂർ ഉദ്ഘാടനം ചെയ്തു. വേദി വൈസ് പ്രസിഡന്റ് സിറാജ്. എസ്. ക്രോണിക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എ. അജ്മൽ മുഖ്യ പ്രഭാഷണം നടത്തി. മുരളി, സന്തോഷ് തണൽ, പ്രസാദ് മുല്ലശ്ശേരിൽ, അഖിൽ ബാബു, സഹദേവൻ, ഷബീർ, സജീദ്, വിശാഖ്, രാജു ഓണംമ്പള്ളിൽ, അഖിൽ നാഥ്, ബിന്ദു, രാധമണി, ഓമന തുടങ്ങിയവർ പങ്കെടുത്തു.