mahila
ആംബുലൻസിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെതിരെ മഹിളാ കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓച്ചിറയിൽ നടന്ന പ്രതിഷേധ ധർണ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഓച്ചിറ: ചവറയിൽ കൊവിഡ് ബാധിതയായ രോഗിയോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറയിൽ നടന്ന പ്രതിഷേധ ധർണ സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി. സെവന്തി കുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എൽ.കെ ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി. നീലികുളം സദാനന്ദൻ, ശ്രീകുമാരി, എസ്. ഗീതാകുമാരി, ബി.എസ് .വിനോദ്, എൻ. കൃഷ്ണകുമാർ, മാളു സതീഷ്, മിനി പൊന്നൻ, വിനിത തുടങ്ങിയവർ സംസാരിച്ചു.