കുണ്ടറ: ഇന്ധന വിലവർദ്ധനവിന് എതിരെ എൻ.സി.പി പെരിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ഉപരോധിച്ചു. എൻ.സി.പി സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം ജി. പദ്മകാരൻ ഉദ്ഘാടനം ചെയ്തു. പെരിനാട് മണ്ഡലം പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.എൽ.സി ജില്ലാ പ്രസിഡന്റ് എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. കേരള ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചെറുമൂട് സത്യൻ, കരിപ്രം ഷാജി, എൻ.സി.പി കുണ്ടറ പഞ്ചായത്ത് അംഗം മഞ്ജു സുരേഷ്, വിജയൻ എന്നിവർ പങ്കെടുത്തു.