ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ വള്ളിക്കാവ് പി. എച്ച്. സിയിൽ സാധാരണക്കാർക്ക് കൊവിഡ് വാക്സിൻ ലഭിക്കുന്നില്ലെന്നും മുൻഗണനാക്രമം തെറ്റിച്ച് സ്വന്തക്കാർക്ക് വാക്സിൻ ലഭിക്കാൻ വേണ്ടി പഞ്ചായത്ത് ഭരണസമിതി നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും വാക്സിൻ വിതരണം സുതാര്യമാക്കണെമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പി. എച്ച്. സിക്ക് മുൻപിൽ നടന്ന ധർണ മുൻ ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വിപിൻരാജ് അദ്ധ്യക്ഷത വഹിച്ചു. ജി. യതീഷ്, മെഹർഷാദ് , നകുലൻ, ശ്രീകുമാർ, ശിഹാബുദ്ധീൻ, എം. എസ്. രാജു, വിക്രമൻ, താഹാമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.