കൊല്ലം: അമേരിക്കൻ മലയാളികളുടെ കേന്ദ്രസംഘടനയായ 'ഫോമ" ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രിക്ക് വെന്റിലേറ്ററും പൾസ് ഓക്സിമീറ്ററുകളും വാങ്ങിനൽകി. എം. മുകേഷ് എം.എൽ.എയിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. അജിത വെന്റിലേറ്റർ ഏറ്റുവാങ്ങി. കേരളാ അസോസിയേഷൻ ഒഫ് വാഷിംഗ്‌ടൺ ആണ് വെന്റിലേറ്ററുകൾ വാങ്ങി നൽകിയത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ കേരളത്തിലെത്തിക്കുമെന്നും ഫോമ അറിയിച്ചു. കെ.എം.എസ്.സി.എൽ വെയർ ഹൗസ് മാനേജർ ലീന, ഡോ. ഹരികുമാർ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ടി. ഉണ്ണിക്കൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, ബിജു സഖറിയ എന്നിവർ പങ്കെടുത്തു.