പുനലൂർ: സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി പുനലൂർ മണ്ഡലം കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.ബി ജംഗ്ഷനിലെ ആർ.ഡി.ഓഫീസിന് മുന്നിൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു.കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ആയൂർ മുരളി സമരം ഉദ്ഘാടനം ചെയ്തു. പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.രാധാമണി, മാമ്പഴത്തറ സലീം, കെ.എം.ജയാനന്ദൻ, ജില്ലാ കമ്മിറ്റി അംഗം ആലഞ്ചേരി ജയചന്ദ്രൻ, കെ.രവികുമാർ, പി.ബാനർജി തുടങ്ങിയവർ സംസാരിച്ചു. ആർ.രജ്ഞിത്ത്,ബി.ബബുൽദേവ്, ജി.ശേഖർ, എം.മഞ്ജുകുമാർ, എം.തുളസീധരൻ, പി.എസ്.പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.