road
ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചതോടെ ഇടറോഡുകളിലൂടെ വരുന്ന വാഹനങ്ങൾ

കൊല്ലം: ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചതോടെ ഇടറോഡുകളിൽ തിരക്ക് വർദ്ധിച്ചു. ടോൾ ഒഴിവാക്കുന്നതിന് ചെറുവാഹനങ്ങളാണ് ഇടറോഡുകൾ തിരഞ്ഞെടുക്കുന്നത്. ഇക്കാര്യം ജനുവരി 2ന് 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു.

വീതികുറവുള്ള ഈ ഗ്രാമീണ റോഡുകളിൽ അപകടങ്ങൾക്കും സാദ്ധ്യതയേറെയാണ്. ടോൾ പ്ലാസയുടെ ഇരുഭാഗങ്ങളിലുമുള്ള ഇടത് വലത് തിരിയുന്ന റോഡുകളിലൂടെ മറുഭാഗത്ത് വേഗത്തിലെത്താൻ കഴിയും. ടോൾ ഒഴിവാക്കാൻ അഞ്ചാലുംമൂട്, കുണ്ടറ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടറോഡുകൾ ഉപയോഗിക്കുന്നതിനാൽ അഞ്ചാലുംമൂട്- കുരീപ്പുഴ റോഡിലും തിരക്ക് വർദ്ധിച്ചു.

കാവനാട് മുതൽ മേവറം വരെ ബൈപ്പാസിലൂടെ 13.14 കിലോ മീറ്ററാണ് ദൂരം. ഇതേ യാത്ര നഗരത്തിലൂടെയാണെങ്കിൽ ഏകദേശം അര കിലോമീറ്റർ മാത്രമാണ് കൂടുതൽ. നഗരത്തിലൂടെ സഞ്ചരിക്കാമെന്ന് യാത്രക്കാർ ചിന്തിച്ചാൽ തിരക്ക് പതിന്മടങ്ങ് വർദ്ധിക്കും.