പരവൂർ : ഡി.വൈ.എഫ്.ഐ പരവൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂനയിൽ മൂലമറ്റം ചരുവിള വീട്ടിൽ ദീപക്ക് - ഷൈനി ദമ്പതികളുടെ വീട് വൈദ്യുതീകരിച്ചുനൽകി. വാർഡ് കൗൺസിലർ എൽ. ദീപ, സി.പി.എം പേരാൽ ബ്രാഞ്ച് സെക്രട്ടറി അജയൻ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അനന്തു, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.