കൊല്ലം: എ.കെ.പി.എം.എസ് കൊല്ലം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി ചരമവാർഷികാചരണം സംസ്ഥാന പ്രസിഡന്റ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ടി.പി. രാജൻ, പ്രാക്കുളം സോമൻ, അനിൽകുമാർ, അർജുനൻ, ബാളയിൽ രവി, കണ്ണനല്ലൂർ മോഹനൻ, പട്ടത്താനം തുളസി എന്നിവർ സംസാരിച്ചു. കന്റോൺമെന്റ് മൈതാനത്തെ അയ്യങ്കാളി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.