പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുക, കെട്ടിട നിർമ്മണങ്ങളിലെ അഴിമതികൾ അന്വേഷിക്കുക,ഓപ്പറേഷൻ തീയേറ്റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക,അടുത്തിടെയുണ്ടായ ചികിത്സാ പിഴവുകളെ സംബന്ധിച്ച് അന്വേഷണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു .കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ സി.വിജയകുമാർ സമരം ഉദ്ഘാടനം ചെയ്തു. ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജി. ജയപ്രകാശ്,ഷിബു ബഞ്ചമിൻ, അജികുമാർ, ലക്ഷമി, അനൂപ്.എസ്.രാജൻ,ജെയിംസ് നരിക്കൽ, വാഴവിള ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.