photo
മഹാത്മാ അയ്യൻകാളി ദിനാചരണം കെ.പി.എം.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി രാജീവ് കടത്തൂർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: അയ്യങ്കാളിയുടെ 80 -ം ചരമ വാഷിക ദിനാചരണം കെ.പി.എം.എസ് കരുനാഗപ്പള്ളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി രാജീവ് കടത്തൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സി .മധു അദ്ധ്യക്ഷനായി. യൂണിയൻ ഖജാൻജി ജയൻ നീരാഞ്ജനം, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഗിരീഷ്കുമാർ , ദീപ, അജിത്ത്, സബിത ഷാജി എന്നിവർ സംസാരിച്ചു.