കൊല്ലം: വരിമിച്ച എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ കൂട്ടായ്മ സാന്ത്വത്തിന്റെ ഓൺലൈനായി ചേർന്ന ജില്ല വാർഷിക പൊതുയോഗം ജനറൽ സെക്രട്ടറി പ്രൊഫ. എ. പ്രതാപചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

പ്രൊഫ. യോഹന്നാൻ കുട്ടി അദ്ധ്യക്ഷനായി. 2016ന് ശേഷം വിരമിച്ചവരുടെ ശമ്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും എത്രയും പെട്ടന്ന് പൂർത്തികരിക്കുന്നതിനുള്ള നിർദ്ദേശം കോളേജുകൾക്ക് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രൊഫ. ജയചന്ദ്രൻ, സംസ്ഥാന നേതാക്കളായ പ്രൊഫ. കെ.പി. ദിവാകരൻ നായർ, ഡോ. ശ്രീവത്സൻ, ഏരിയാ സെക്രട്ടറി പ്രൊഫ. പി.എൻ. രമേശ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. എ. മോഹനകുമാർ, ഡോ. ഗംഗാധരൻ നായർ, പ്രൊഫ. എ. ഹാഷി മുദ്ദീൻ, ഡോ. ആർ. പ്രേംകുമാർ, ഡോ.എം. ശ്രീകുമാർ, ഡോ. സോമരാജൻ, ഡോ. അനിതകുമാരി, പ്രൊഫ. ജോർജ് വർഗീസ്, പ്രൊഫ. ജോർജ് മാത്യു, ഡോ. എസ്. ഗിരിജകുമാരി എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എ. ഹാഷിമുദ്ദീൻ സ്വാഗതവും ഡോ.പി.എൻ. ഗംഗാധരൻ നായർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രൊഫ. ജി. യോഹന്നാൻ കുട്ടി (പ്രസിഡന്റ്), ഡോ. എൻ. ശശികുമാർ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.