കരുനാഗപ്പള്ളി: തഴവ ആദിത്യവിലാസം എൽ.പി.എസിലെ അദ്ധ്യാപക - രക്ഷാകർത്തൃ കൂട്ടായ്മ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കാൻ സ്വരൂപിച്ച 19 സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. തഴവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. തഴവ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധീർ കാരിക്കൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനി മണികണ്ഠൻ, ബിന്ദു, ഗ്രാമ പഞ്ചായത്ത് മെമ്പർ സുശീലാമ്മ, അഡിഷണൽ എഡ്യൂക്കേഷൻ ഓഫീസർ അജയൻ, ഡി.ടി.ഒ മധു, പി.ടി.എ പ്രസിഡന്റ് ബിജു എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സസുരാൽ സ്വാഗതവും അദ്ധ്യാപക പ്രധിനിധി അബ്‌ദുൾ ഹക്കിം നന്ദിയും പറഞ്ഞു.