01
വാസുദേവനെ ഗാന്ധിഭവന്‍ എറ്റെടുക്കുമ്പോള്‍

പത്തനാപുരം: ഒരുസെന്റ് ഭൂമിയിലെ ഒറ്റമുറി ഷെഡിൽ സഹായത്തിനാരുമില്ലാതെ അവശനായി കഴിഞ്ഞ വയോധികന് തണലായി പത്തനാപുരം ഗാന്ധിഭവൻ. നാട്ടിൽ കൂലിവേല ചെയ്ത് ജീവിച്ചിരുന്ന വാസുദേവന്റെ (75) കഴിഞ്ഞ ഒരു വർഷത്തെ ജീവിതം കരളലിയിക്കുന്നതാണ്. അവിവാഹിതനും ജന്മനാ ഭിന്നശേഷിക്കാരനുമായ വാസുദേവന് സ്വയം എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. അയൽവാസികളാണ് ഭക്ഷണം എത്തിച്ചുനൽകിയിരുന്നത്.
വാസുദേവന്റെ ദുരിതാവസ്ഥയറിഞ്ഞ് തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി, മെമ്പർ എ. നിഷാമോൾ എന്നിവർ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ വിവരം അറിയിച്ചതോടെയാണ് വാസുദേവന്റെ ദുരിതജീവിതത്തിന് അറുതിയായത്.
പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി, മെമ്പർ നിഷാമോൾ, സന്നദ്ധപ്രവർത്തകരായ ഗീവർഗീസ്, സുബീഷ്, റെജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ സ്‌പെഷ്യൽ ഓഫീസർ അജീഷ്, അരോഗ്യപ്രവർത്തക അനിത ഷിബു എന്നിവർ ചേർന്ന് വാസുദേവനെ ഏറ്റെടുത്തു.
ഇദ്ദേഹത്തിന് ഗാന്ധിഭവൻ വയോജന വിഭാഗത്തിൽ പ്രത്യേക പരിചരണവും കരുതലും നൽകിവരുന്നു.