navas
ബി.ജെ.പി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ഭരണിക്കാവിൽ സംഘടിപ്പിച്ച സത്യാഗ്രഹം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ബി.ജെ.പി നേതാക്കളെ സർക്കാർ കള്ളക്കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ഭരണിക്കാവിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം സ്വാഗതം പറഞ്ഞു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ്, ജില്ലാ കമ്മിറ്റിയംഗം മുതുപിലാക്കാട് രാജേന്ദ്രൻ, അദ്ധ്യാപക സെൽ ജില്ലാ കൺവീനർ ഹരീന്ദ്രനാഥ്, മണ്ഡലം സെക്രട്ടറി മധുകുമാർ, മണ്ഡലം മീഡിയാ സെൽ കൺവീനർ ഭരണിക്കാവ് ശ്രീനിവാസൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുനിത, ബി.ജെ.പി ശാസ്താംകോട്ട പഞ്ചായത്ത് സമിതി പ്രസിഡന്റ് ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ശ്രീനാഥ് എന്നിവർ സംസാരിച്ചു.