കരുനാഗപ്പള്ളി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ടൗണിൽ സത്യഗ്രഹം സംഘടിപ്പിച്ചു. .ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ലത മോഹൻ, ശരത് കുമാർ,എ. വിജയൻ, എസ്. കൃഷ്ണൻ, അജയൻ വാഴപ്പള്ളി, ആർ.മുരളി, സതീഷ് തേവനത്ത്,ശാലിനി രാജീവൻ, കെ.എസ്. വിശ്വനാഥ് എന്നിവർ സംസാരിച്ചു.