ശാസ്താംകോട്ട: കെ .പി .എം .എസ് കുന്നത്തൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 80-ാം സമാധിദിനം ആചരിച്ചു. ശാസ്താംകോട്ടയിൽ കെ. പി .എം. എസ് ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. കെ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി .കെ. രാജൻ, യൂണിയൻ സെക്രട്ടറി സി. ശിവാനന്ദൻ, കെ .ആർ. രാജൻ, ഡി .എം. അജയകുമാർ, മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി .ജി. ലതികാമണി, യൂണിയൻ പ്രസിഡന്റ് രാജിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ശാസ്താംകോട്ട : സാധുജന പരിപാലന സംഘം കുന്നത്തൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണം താലൂക്ക് സെക്രട്ടറി രാജേഷ് വെള്ളായിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഉണ്ണി പനമൂട്ടിൽ അദ്ധ്യക്ഷനായി. ചന്ദ്രബാബു മൈനാഗപ്പള്ളി, മോഹനൻ പാണപ്പുറം, സതി, സുരേഷ് അരീക്കൽ തുടങ്ങിയവർ പങ്കെടുത്തു.