chathannoor
ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചാത്തന്നൂർ പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് കേന്ദ്ര കമ്മിറ്റി അംഗം ജി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ പോസ്റ്റ്‌ ഓഫീസ് പിക്കറ്റിംഗ് നടത്തി. കേന്ദ്ര കമ്മിറ്റിയംഗം ജി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു അദ്ധ്യക്ഷത വഹിച്ചു. ജി. വേണുഗോപാൽ, ഡി. സുഭദ്രാമ്മ, സുഗതൻ പറമ്പിൽ, അരുൺ, നിഖിൽ ചെമ്പോട്ട്, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.