കൊല്ലം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹാരിസൺ മലയാളം ലിമിറ്റഡ് ഈസ് ഫീൽഡ് - വെഞ്ച്വർ എസ്റ്റേറ്റിന്റെ നേതൃത്വത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് 2 ഐ.സി.യു വെന്റിലേറ്റർ യൂണിറ്റുകൾ നൽകി. ഹാരിസൺ മലയാളം കമ്പനി റബർ ഡിവിഷൻ ഹെഡ് ബിജു പണിക്കരിൽ നിന്ന് സുപാൽ എം.എൽ.എ വെന്റിലേറ്ററുകൾ ഏറ്രുവാങ്ങി. ചടങ്ങിൽ ഈസ് ഫീൽഡ് എസ്റ്റേറ്റ് മാനേജർ ജേക്കബ് തരകൻ, വെഞ്ചർ എസ്റ്റേറ്റ് മാനേജർ ദീപക്, എക്സിക്യൂട്ടീവ് പേഴ്സണൽ ഷിഹാബുദ്ധീൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷ തുടങ്ങിയവർ പങ്കെടുത്തു.