കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പെൻഷനുകൾ പോസ്റ്റ് ഓഫീസുകൾ മുഖേന വിതരണം ചെയ്യണമെന്ന് സായാഹ്നം സീനിയർ സിറ്റിസൻ ഫാറം ആവശ്യപ്പെട്ടു. വാർദ്ധക്യകാല - വിധവാ പെൻഷനുകളും മറ്റു പെൻഷനുകളും വാങ്ങാൻ ബാങ്കിൽ എത്തുന്നവരുടെ തിരക്ക് കൂടിവരികയാണ്.
വയോജനങ്ങൾ രാവിലെ 8 മുതൽ ബാങ്കുകളിൽ ക്യൂ നിൽക്കുകയാണ്. കൂടുതൽ പ്രായമായവർ സഹായിയെ കൂട്ടിയാണ് ബാങ്കുകളിലെത്തുന്നത്. ഇവരും കൂടിയാകുമ്പോൾ വൻ തിരക്കാണ് ഉണ്ടാകുന്നതെന്ന് ഫാറം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഡോ.കെ.പി. ജോർജ് മുണ്ടയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അലോഷ്യസ് കണ്ടച്ചാംകുളം അദ്ധ്യക്ഷനായി. ഫാ. ഗീവർഗീസ് തരകൻ, റൊസാരിയോ വില്യം, എം. ഇബ്രാഹിം കുട്ടി, മങ്ങാട് ലത്തീഫ്, ആർ. ആനന്ദരാജൻ പിള്ള, ടി.ഡി. സദാശിവൻ, പ്രൊഫ. ഡി.സി. മുല്ലശേരി, പ്രൊഫ. കെ.ജി. മോഹൻ, എഫ്. വിൻസന്റ്, പ്രൊഫ. സരസ്വതി അമ്മ, അമ്മിണി ഫ്രാൻസിസ്, ഗ്രെസി ജോർജ്, മേരിയമ്മ എന്നിവർ സംസാരിച്ചു.