കരുനാഗപ്പള്ളി : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ജി. സുനിൽ, കെ. എസ്. ഷെറഫുദീൻ മുസ്ലിയാർ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ. സലീം, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. ശോഭന, ഡോ. പി. മീന, ഇന്ദുലേഖ, ഫെഡറേഷൻ യൂണിറ്റ് പ്രസിഡന്റ് ശ്രീകണ്ഠക്കുറുപ്പ്, ജിജി, രാജേന്ദ്രൻ, പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.