പോരുവഴി : കെ.എസ്.യു, യൂത്ത് കോൺഗ്രസ് പോരുവഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധനവില വർദ്ധനവിനെതിരെ സൈക്കിൾ റാലി നടത്തി. ഏഴാംമൈൽ പെട്രോൾ പമ്പിൽ നിന്ന് ആരംഭിച്ച റാലി ഇടയ്ക്കാട് ചന്തയിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള സലീം റാലി ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി നിതിൻ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി അഭിജിത് മലനട, നവീൻ ശ്രീരാഗം, അഖിൽ, സുബിൻ, ഗോവിന്ദ്, അനിഹേഷ്, ജോബിൻ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാദാശിവൻ പിള്ള, ബ്ലോക്ക് മെമ്പർ ലത അർത്തിയിൽ, ഷഫീഖ്, ആർ.ജി. ഗോപാല കൃഷ്ണപിള്ള, പ്രസന്നൻ, സന്ധ്യ എന്നിവർ പങ്കെടുത്തു.