കരുനാഗപ്പള്ളി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗവും യൂണിയൻ ജില്ലാ പ്രസിഡന്റുമായ തട്ടാരെത്തു രവി ഉദ്ഘാടനം നിർവഹിച്ചു. പെട്രോളിയം ഉത്പന്നങ്ങളെ ജി. എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നും എക്സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്രവും വില്പനനികുതി കുറയ്ക്കാൻ സംസ്ഥാനവും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ടത്തിൽ ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ റോസ് ആനന്ദ്, അഡ്വ. എം.സി. അനിൽ കുമാർ, സിയോൺ ഷിഹാബ്, ശിശുപാലൻ, കൃഷ്ണാലയം അനിൽ, വി. കൃഷ്ണൻകുട്ടി, രാധാകൃഷ്ണപിള്ള, ബഷീർ വാരിക്കോലിൽ, സാമുവൽ പാപ്പൻ തൊടിയൂർ തുടങ്ങിയവർ സംസാരിച്ചു.