prasangam

കൊല്ലം: വായനാ വാരാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം സൈബർസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പ്രസംഗമത്സരം നടത്തുന്നു. ഇന്ന് മുതൽ 23 വരെ നടത്തുന്ന മത്സരം വൈകിട്ട് 7ന് എൻ.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ, ബിനു സുരേന്ദ്രൻ, അഭിലാഷ് റാന്നി, സിബു വൈഷ്ണവ്, അനിൽ പ്രഭ, ജി. അനൂപ് എന്നിവർ പങ്കെടുക്കും.

'ഞാൻ വായിച്ച ആദ്യ ഗുരുദേവ കൃതി' എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ചുമിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ അപ്പ്‌ലോഡ് ചെയ്യണം. 26ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിക്കും. ഒന്ന് മുതൽ മൂന്നുവരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 5000, 2500, 1000 രൂപ വീതം കാഷ് അവാർഡും അഞ്ചുപേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. വിജയികൾക്ക് സമാപനസമ്മേളനത്തിൽ പ്രസംഗിക്കാനുള്ള അവസരവും നൽകുമെന്ന് സൈബർ സേന ജില്ലാചെയർമാൻ രഞ്ജിത്ത് കണ്ടച്ചിറ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൈബർസേന ജില്ലാകമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 8281946103, 9746444367, 9747711982.