കരുനാഗപ്പള്ളി : എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രസന്നന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ പി .എൽ .വിജിലാലിന്റെ നേതൃത്വത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന 850 ലിറ്റർ കോട പിടിച്ചെടുത്തു. തെക്കും ഭാഗം വില്ലേജിൽ മാലി ഭാഗം മുറിയിൽ പാല വിള തെക്കതിൽ വീട്ടിൽ അനിലിന്റെ വീട്ടിൽ നിന്നാണ് കോട പിടിച്ചെടുത്തത്. അനിലിന്റെ പേരിൽ കേസെടുത്തു. കൂട്ട് പ്രതികളായ റോയസൺ, ബിജു എന്നിവർക്കു വേണ്ടിയുള്ളഅന്വേഷണം ആരംഭിച്ചു. റെയ്ഡിൽ സി.ഇ.ഒ മാരായ ബി. സന്തോഷ്, സുധീർ ബാബു, ജോൺ, കിഷോർ എന്നിവർ പങ്കെടുത്തു.