ആയൂർ: ചടയമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്റെ വികസനം ആവശ്യപ്പെട്ട് ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.വി.ബിന്ദു സ്ഥലം എം.എൽ.എ യും മന്ത്രിയുമായ ജെ.ചിഞ്ചുറാണിയ്ക്ക് നിവേദനം നൽകി.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദൈനംദിന പ്രവർത്തനങ്ങൾ തന്നെ ബുദ്ധിമുട്ടിലാണ്.ഈ ആശുപത്രിയെ ആശ്രയിച്ച് സമീപ പഞ്ചായത്തുകളിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ അപര്യാപ്തതകൾ പരിഹരിച്ച് ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികൾ സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രിയ്ക്ക് നിവേദനം സമർപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുരാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.രഞ്ജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി.വി.നായർ തുടങ്ങിയവർ പങ്കെടുത്തു.