കൊല്ലം: ലോക്ക് ഡൗണിൽ വരുമാനം നിലച്ച നിർദ്ധന കുടുംബത്തിലെ രോഗബാധിതർക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ 'അവശത അനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങ്'' എന്ന പേരിൽ ചികിത്സാസഹായം നൽകി. ട്രാൻസ്പോർട്ട് ഡെപ്യൂട്ടി കമ്മിഷണർ ആർ. രാജീവ് ചികിത്സാ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. രാമൻകുളങ്ങര ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ പ്രവാസി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹരിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുശീല, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.