police-
പരവൂർ ഇൻസ്‌പെക്ടർ എസ്. സംജിത് ഖാൻ വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോൺ കൈമാറുന്നു

പരവൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് പരവൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങിനൽകി. പരവൂർ കയർ എക്‌സ്‌പോ എം.ഡി മോഹനൻ നൽകിയ സഹായത്തിലാണ് പരവൂർ എസ്.എൻ.വി.ജി എച്ച്.എസ്.എസിലെ രണ്ട് വിദ്യാർത്ഥിനികൾക്കും പഠനത്തിനായി ലോട്ടറിക്കച്ചവടം നടത്തുന്ന മറ്റൊരു വിദ്യാർത്ഥിക്കും ഫോണുകൾ നൽകിയത്. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പരവൂർ ഇൻസ്‌പെക്ടർ എസ്. സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ എന്നിവർ ചേർന്ന് ഫോണുകൾ കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഹരി സോമൻ, ശ്രീലത, സമിതി മെമ്പർ നന്ദനം സാബു തുടങ്ങിയവർ പങ്കടുത്തു.