ചവറ: ബി.ജെ.പി ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാരിനെതിരെ സത്യഗ്രഹ സമരം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് അജയൻ ചേനങ്കര അദ്ധ്യക്ഷത വഹിച്ച സമരത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ നിർവഹിച്ചു.
ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗങ്ങളായ ശൈലേന്ത്ര ബാബു, മാമ്പുഴ ശ്രീകുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജിത് ചോഴത്തിൽ, കർഷക മോർച്ച ജില്ലാ സെക്രട്ടറി രാജീവ് തേവലക്കര എന്നിവർ സംരത്തിനു നേതൃത്വം നൽകി. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ദിലീപ്, മണ്ഡലം സെക്രട്ടറിമാരായ രാജേന്ദ്രൻ വള്ളികിഴു,രാജുപിള്ള. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അരുൺബാബു, ജില്ലാ സമിതി അംഗം ദിനു കലാധരൻ, രാജേഷ് കരുവാകുളങ്ങര, കിരൺ, പനമന ഏരിയ പ്രസിഡന്റ് സാബു എന്നിവർ പങ്കെടുത്തു.