തൊടിയൂർ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിൽ തട്ടി രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. കല്ലേലിഭാഗം മഹാദേവർ കോളനിയിലെ അരുൺകുമാർ (29), ഭരണിക്കാവ് സ്വദേശി വിഷ്ണു (20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10-ന് കല്ലേലിഭാഗം കൂമ്പില്ലാക്കാവ് നാഗരാജ ക്ഷേത്രത്തിന് കിഴക്ക് വശത്തായിരുന്നു അപകടം. കരുനാഗപ്പള്ളി പൊലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും ഉടൻ തനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ അരുൺ കുമാറിനെ തിരുവനന്തപുരം മെഡിൽ കോളേജിലേയ്ക്കും വിഷ്ണുവിനെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി.