chavara-
പഠനോപകരണ വിതരണം നടത്തി

ചവറ: ഭരണിക്കാവ് സമന്വയം കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ചവറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പാശേരി നിർവഹിച്ചു.

ഭരണിക്കാവിലെ സമന്വയം ഹാളിൽ നടന്ന പരിപാടിയിൽ സമന്വയം പ്രസിഡന്റ്‌ ബാബു ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. ചവറ തലമുകിൽ സെന്റ് അഗസ്റ്റിൻ സ്കൂളിലെ 12 വിദ്യാർത്ഥികളുടെ വീട്ടിൽ പഠനോപകരണങ്ങൾ എത്തിച്ചു.

ചവറ പൊലീസ് സബ് ഇൻസ്‌പെക്ടർ സി .ദിനേശ് മൂന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഭക്ഷ്യധാന്യക്കിറ്റിന്റെ മൂന്നാംഘട്ട വിതരണം ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ നിർവഹിച്ചു. എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജിജി വിതരണം ചെയ്തു.

കൊവിഡ് രോഗികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റിന്റെ മൂന്നു ഘട്ടങ്ങളായുള്ള വിതരണം ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ തുളസീധരൻ പിള്ള നിർവഹിച്ചു. ചവറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. വസന്തകുമാർ, ഒ. വിനോദ് എന്നിവർ പങ്കെടുത്തു. കൂട്ടായ്മ സെക്രട്ടറി ജോസ് സെരാഫിൻ സ്വാഗതവും ബി. ഉണ്ണിക്കൃഷ്ണപിള്ള നന്ദിയും പറഞ്ഞു. ബി. ചന്ദ്ര ബാബു, ജോസ് വർഗീസ്, എ. മൈക്കൽ, പ്രമോദ് കുമാർ, ജി. ഗോപകുമാർ, എ. വിജയരാജൻ, എസ്. സനൽകുമാർ, സജി പടനെഴത്ത് , എൻ. ശ്രീകണ്ഠൻ പിള്ള എന്നിവർ നേതൃത്വം നൽകി.