number-
തഴവ എ.വി ഗവ.എച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സൂര്യദേവ് സഹപാഠിയുടെ പിതാവിന് മൊബൈൽ ഫോൺ കൈമാറുന്നു

തൊടിയൂർ : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിക്ക് സഹപാഠികൾ മൊബൈൽ ഫോൺ വാങ്ങി നൽകി. തഴവ ആദിത്യ വിലാസം ഗവ.എച്ച്.എസിലെ വിദ്യാർത്ഥിനിക്കാണ് കൂട്ടുകാരും ക്ലാസ് അദ്ധ്യാപിക വിധു മോളും ചേർന്ന് മൊബൈൽ ഫോൺ വാങ്ങി നൽകിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥി സൂര്യദേവ് വിദ്യാർത്ഥിനിയുടെ പിതാവിന് ഫോൺ കൈമാറി. ഹെഡ്മിസ്ട്രസ് ഇൻ-ചാർജ് വി.എസ്.കവിത, സ്റ്റാഫ് സെക്രട്ടറി എൻ.കെ.വിജയകുമാർ, അദ്ധ്യാപകരായ വിധു മോൾ, സജിന തുടങ്ങിയവർ പങ്കെടുത്തു.